കർണ്ണാടക എക്സിറ്റ് പോൾ ഫലങ്ങൾ: തൂക്കുസഭയ്ക്ക് സാധ്യത

Web Desk |  
Published : May 12, 2018, 06:43 PM ISTUpdated : Oct 02, 2018, 06:34 AM IST
കർണ്ണാടക എക്സിറ്റ് പോൾ ഫലങ്ങൾ: തൂക്കുസഭയ്ക്ക് സാധ്യത

Synopsis

കർണ്ണാടകയിൽ തൂക്കു നിയമസഭ നിലവിൽ വരുമെന്നാണ് ഇന്ന് പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം


ബെഗളൂരൂ: കർണ്ണാടകയിൽ തൂക്കു നിയമസഭ നിലവിൽ വരുമെന്നാണ് ഇന്ന് പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് കൂടുതൽ സർവ്വെകൾ പറയുന്നു. കർണ്ണാടക ഫലത്തിൻറെ കാര്യത്തിൽ പുറത്തു വന്ന എട്ടു എക്സിറ്റ് പോളുകൾ വ്യത്യസ്ത ഫലമാണ് നല്കുന്നത്. എന്നാൽ ഒന്നൊഴികെയുള്ള സർവ്വെകൾ തൂക്കുനിയമസഭയ്ക്കുള്ള സാധ്യത മുന്നോട്ടു വയ്ക്കുന്നുണ്ട്. 

ടുഡെയ്സ് ചാണക്യ ബിജെപി അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നു. 120 സീറ്റ് ബിജെപിക്കും 73 സീറ്റുകൾ കോൺഗ്രസിനും 26 സീറ്റ്  ജെഡിഎസിനും ടുഡെയ്സ് ചാണക്യ നല്കുന്നു. മറ്റ് അഞ്ച് എക്സിറ്റ് പോളുകൾ ബിജെപിക്ക് മുൻതൂക്കം നല്കുന്നതാണ്. എബിപി ന്യൂസ് സി വോട്ടർ ബിജെപിക്ക്  101 മുതൽ 113 വരെയും കോൺഗ്രസിന് 82 മുതൽ 94 വരെയും സീറ്റുകൾ നല്കുന്നു. ജെഡിഎസിന് 18 മുതൽ 31 വരെയാണ് ഇവരുടെ പ്രവചനം. 

റിപ്പബ്ളിക് ടിവി ജനതാ കി ബാത്ത് സർവ്വെയിൽ ബിജെപിക്ക് 95 മുതൽ 114 വരെയും കോൺഗ്രസിന് 73 മുതൽ 82 വരെയും ജെഡിഎസിന് 32നും 43ഇനും ഇടയ്ക്കാണ് പ്രവചനം. ന്യൂസ് എക്സ് ബിജെപിക്ക് 110 വരെയും കോൺഗ്രസിന് 78 വരെയും ജെഡിഎസിന് 39 വരെയും നല്കുന്ു. ന്യൂസ് നേഷൻ സർവ്വെയിലും 107 സീറ്റുമായി ബിജെപിക്കാണ് മുൻതൂക്കം. ദിഗ്വിജയ് ന്യൂസ് എന്ന പ്രാദേശിക മാധ്യമം ബിജെപിക്ക് 107ഉം കോൺഗ്രസിന് എൺപതും സീറ്റുകൾ നല്കുന്നു. 

അതേസമയം ഗുജറാത്ത് ഫലത്തിന് ഏതാണ്ട് അടുത്ത് പ്രവചനം നടത്തിയ ആക്സിസ് ഇന്ത്യാടുഡെ കോൺഗ്രസിനാണ് 106 മുതൽ 118 സീറ്റുകൾ നല്കുന്നത്. ബിജെപിക്ക് 79-92നും ഇടയ്ക്കും ജെഡിഎസിന് 22നും 30 നും ഇടയ്ക്കും സീറ്റു കിട്ടുമെന്ന് ഈ സർവ്വെ വ്യക്തമാക്കുന്നു. ടൈംസ് നൗ വിഎംആർ സർവ്വെയും 90 മുതൽ 101 സീറ്റുവരെ നല്കി കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ബിജെപിക്ക് പരമാവധി 94 വരെ നേടാനേ കഴിയൂ എന്നും 39 സീറ്റുവരെ ജെഡിഎസിനു കിട്ടുമെന്നും വിഎംആർ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന