സൗദിയിൽ ബിനാമി ബിസിനസ്സ് തടയുന്നതിനു ശക്തമായ നടപടികള്‍ വരുന്നു

By Web DeskFirst Published Mar 6, 2017, 6:34 PM IST
Highlights

റിയാദ്: സൗദിയിൽ ബിനാമി ബിസിനസ്സ് തടയുന്നതിനു ശക്തമായ നടപടികള്‍ വരുന്നു. ഇതിനായി കറന്‍സി രഹിത ഇടാപാടുകള്‍ നടപ്പിലാക്കും.
സാധനങ്ങള്‍ വാങ്ങക്കുമ്പോഴും കൊടുക്കുമ്പോഴും ബില്‍ നിര്‍ബന്ധമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ബിനാമി ബിസിനസ്സ് തടയുന്നതിനു വേണ്ടി ശക്തമായ നടപടികള്‍ക്കാണ് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം ഒരുങ്ങുന്നത്.

ഇതിന്‍റെ ഭാഗമായി എല്ലാ സ്ഥാപനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധനാമാക്കും.  കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും കൊടുക്കുമ്പോഴുമല്ലാം ബില്ല് നിര്‍ബന്ധനാമാക്കും.  ഇടപാടുകളുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സകൂക്ഷിക്കണം തുടങ്ങിയ വിവിധ നടപടികളാണ് ബിനാമി ബിസിനസ്സ് തടയുന്നതിനു മന്ത്രാലയം നടപ്പിലാക്കുന്നത്. 

കൂടാതെ ഇടപാടുകള്‍ കറന്‍സിരഹിതമാക്കുന്നതിനു വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടിയും സ്വീകരിക്കും.  ഇത് ബിനാമി ബിസിനസ്സ് തടയുന്നതിനു ഒരു പരിധി വരെ സഹായകമായേക്കുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ ചില്ലറ വില്‍പന മേഘലയിലാണ് ഏറ്റവും കൂടുതല്‍ ബിനാമി ബിസിനസ്സ് നടക്കുന്നതെന്നാണ് കണ്ടെത്തിയത്.

അത്കൊണ്ട്തന്നെ ഈ മേഖലയില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കും. ബിനാമി ബിസിനസ്സ് നടത്തുന്നതിൽ  രണ്ടാം സ്ഥാനത്തുള്ളത് കരാറുകള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങളാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം 457 ബിനാമി ബിസിനസ്സ് കേസുകളാണ് പിടികൂടിയത്. 

click me!