സ്കൂളില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്‍റെ മുഖത്തിന് നേരെ വെടിയുതിര്‍ത്തു

Published : Aug 30, 2018, 06:27 PM ISTUpdated : Sep 10, 2018, 04:18 AM IST
സ്കൂളില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്‍റെ മുഖത്തിന് നേരെ വെടിയുതിര്‍ത്തു

Synopsis

ഇന്ന് രാവിലെ അമ്മയേയും കൂട്ടി സ്കൂളിലെത്തിയ കുട്ടി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ ഇവര്‍ തിരിച്ചുപോയി. പിന്നീട് ഒറ്റക്ക് പ്രിന്‍സിപ്പാളിന്‍റെ മുറിയിലെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്‍റെ മുഖത്തേക്ക്  വെടിയുതിര്‍ക്കുകയായിരുന്നു


അലഹബാദ്: സ്കൂളില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരമായി 10 ാം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ചു. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പരിക്കേറ്റ പ്രിന്‍സിപ്പാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അക്രമാസക്തമാകുന്ന കുട്ടിയുടെ സ്വഭാവത്തെ തുടര്‍ന്നാണ് സ്കൂളില്‍ നിന്നും പുറത്താക്കിയത്. 

ഇന്ന് രാവിലെ അമ്മയേയും കൂട്ടി സ്കൂളിലെത്തിയ കുട്ടി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെ ഇവര്‍ തിരിച്ചുപോയി. പിന്നീട് ഒറ്റക്ക് പ്രിന്‍സിപ്പാളിന്‍റെ മുറിയിലെത്തിയ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. തന്‍റെ മുഖത്തേക്ക് വെടിയുതിര്‍ത്തെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. പരിക്കേറ്റ പ്രിന്‍സിപ്പാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രിന്‍സിപ്പാളിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ് എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് പറഞ്ഞത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം