ബിനാമി ഇടപാടുകളെ കുറിച്ചറിയാമോ? കോടീശ്വരനാകാം!

Web Dek |  
Published : Jun 01, 2018, 05:46 PM ISTUpdated : Jun 29, 2018, 04:20 PM IST
ബിനാമി ഇടപാടുകളെ കുറിച്ചറിയാമോ? കോടീശ്വരനാകാം!

Synopsis

ബിനാമി ഇടപാടുകളെ കുറിച്ചറിയാമോ? കോടീശ്വരനാകാം!

ദില്ലി: ബിനാമി ഇടപാടുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പ്രതിഫലം നല്‍കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍തുടക്കം കുറിക്കുന്നു. പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു. ട്രാന്‍സാക്ഷന്‍ ഇന്‍ഫോര്‍മെന്‍റ്സ് റിവാര്‍ഡ് സ്കീം-2018ാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കീം അടുത്തമാസം ആരംഭിക്കും. വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നല്‍കുമെന്നാണ്  പ്രത്യക്ഷ നികുതി വിഭാഗം ബോര്‍ഡ് ഡയറക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിവരം നല്‍കുന്നവരുടെ മേല്‍വിലാസം രഹസ്യമായി സൂക്ഷിക്കും. യാതൊരു കാരണവശാലും വിവരദാദാക്കളുടെ മേല്‍വിലാസം ആര്‍ക്കും ലഭിക്കാതിരിക്കാന്‍ സംവിധാനമൊരുക്കും. ബിനാമി വസ്തുക്കളുടെ മൂല്യത്തിനനുസരിച്ചും വിശ്വാസ്യയോഗ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുമായിരിക്കും പ്രതിഫലം ലഭിക്കുക. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും നേരത്തെ തന്നെ വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ടെങ്കിലും ഇത്രയും വലിയ തുക ആദ്യമായാണ് പ്രതിഫലം പ്രഖ്യാപിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്