ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ കേഡറ്റ് ദുരൂഹ സാഹചര്യത്തില്‍ മ​രി​ച്ചു

Published : May 18, 2017, 06:16 AM ISTUpdated : Oct 04, 2018, 08:04 PM IST
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ കേഡറ്റ് ദുരൂഹ സാഹചര്യത്തില്‍ മ​രി​ച്ചു

Synopsis

പയ്യന്നൂര്‍: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ നേ​വ​ൽ ഓ​ഫീ​സ​ർ ട്രെ​യി​നി മ​രി​ച്ചു. പയ്യന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച സൂ​ര​ജിന്‍റെ വീ​ട്ടു​കാ​ർ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയിരുന്നു. മ​ല​പ്പു​റം തി​രൂ​ര്‍ കാ​ന​ല്ലൂ​രി​ലെ പു​ത്ര​ക്കാ​ട്ട് ഹൗ​സി​ല്‍ റി​ട്ട. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി ഗൂ​ഡ​പ്പ​യു​ടേ​യും തി​രൂ​രി​ലെ പു​ഷ്പ​ല​ത​യു​ടേ​യും മ​ക​ന്‍ സൂ​ര​ജ് (25) ആ​ണ് മ​രി​ച്ച​ത്.

ബുധനാഴ്ച വൈ​കു​ന്നേ​രം 7.10 നാ​ണ് സൂ​ര​ജി​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റെ​ന്ന് പ​റ​ഞ്ഞ് നാ​വി​ക അ​ക്കാ​ഡ​മി അ​ധി​കൃ​ത​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 3.30 നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സൂ​ര​ജി​നെ നാ​വി​ക അ​ക്കാ​ഡ​മി അ​ധി​കൃ​ത​ര്‍ കൊ​ന്ന​താ​ണെ​ന്ന് സ​ഹോ​ദ​ര​ന്‍ സ​നോ​ജ് ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പ​രി​യാ​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യെ​ങ്കി​ലും സം​ഭ​വം ന​ട​ന്ന​ത് പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ പ​രാ​തി പ​യ്യ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്ത് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യും.

മ​രി​ച്ച സു​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളും ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ ത​ന്നെ പ​രി​യാ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം തി​രൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ