ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം.

കാസർകോട്: കാസർകോട് ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം. നെഞ്ചിനും കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് അറിയിച്ചു.

YouTube video player