ടീ ഷര്‍ട്ടിലെ വാചകത്തെച്ചൊല്ലി യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം

By Web DeskFirst Published Jun 3, 2017, 4:17 PM IST
Highlights

ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാക്കുകളുടെ പേരില്‍ യുവാവ് സാദാചാര പൊലീസ് ആക്രമണത്തിനിരയാവുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാവുന്നു. ബംഗളരുവിലെ ഫോറം മാളില്‍ നടന്ന സംഭവം പറുല്‍ അഗര്‍വാള്‍ എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. 

കോറമംഗലയിലെ ഫോറം മാളിനുള്ളിലെ തീയറ്ററില്‍ വെച്ചാണ് യുവാവിന് തന്റെ ടീ ഷര്‍ട്ടിലെ വാചകം വിനയായി മാറിയത്. 'Stop Jerking Start F**king' എന്നായിരുന്നു ടീ ഷര്‍ട്ടില്‍ എഴുതിയിരുന്നത്. തീയറ്ററില്‍ ഒപ്പമുണ്ടായിരുന്ന ഒരാളാണ് ഇത്തരം വാക്കുകള്‍ പൊതുസ്ഥലത്ത് ഉപയോഗിക്കരുതെന്നും, ടീ ഷര്‍ട്ട് മാറ്റി വേറെ എന്തെങ്കിലും ധരിച്ച് തിരിച്ച് വരാനും ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ യുവാവ് ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ കുപിതനായ സദാചാര പൊലീസുകാര്‍ യഥാര്‍ത്ഥ പൊലീസിനെ വിളിച്ചുവരുത്തി പ്രശ്നനത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. എന്നാല്‍ കാര്യങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ പൊലീസുകാരനും അഭിപ്രായം അതു തന്നെ. ഇത്തരം സംഭവങ്ങളൊന്നും എഴുതി വെച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരിയല്ല. ഉടന്‍ പോയി മാറ്റി വേറെന്തെങ്കിലും ധരിച്ച് വരണം.

പൊലീസും കൈവിട്ടതോടെ പിന്നെ വേറെ നിര്‍വ്വാഹമില്ലാതായ യുവാവ് മാളില്‍ നിന്ന് പതുക്കെ രക്ഷപെടാന്‍ ശ്രമം തുടങ്ങി. എന്നാല്‍ അതും അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി ടീ ഷര്‍ട്ട് ധരിച്ച നിലയില്‍ കുറേ ഫോട്ടോയും എടുത്തു. തെളിവിന് വേണ്ടിയാണെന്ന വിശദീകരണവും പൊലീസ് നല്‍കി. തുടര്‍ന്ന് ഈ സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ യുവതിയും കൂട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ട പൊലീസുകാരനോട് ഇതിലെ നിയമ പ്രശ്നം എന്താണെന്ന് ചോദിച്ചെങ്കിലും അയാള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലത്രെ. സംഭവത്തില്‍ പരാതി നല്‍കുമെന്നും യുവതി പറയുന്നു

click me!