മുന്‍ഭര്‍ത്താവ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുവതി

Published : Aug 02, 2016, 08:58 AM ISTUpdated : Oct 05, 2018, 02:02 AM IST
മുന്‍ഭര്‍ത്താവ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുവതി

Synopsis

കൊച്ചി : മുന്‍ ഭര്‍ത്താവ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈന്‍ തയ്യാറാക്കി തന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി രംഗത്ത്. കൊച്ചി ഇടപ്പള്ളി സ്വദേശിനിയാണ് മുന്‍ ഭര്‍ത്താവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷവും ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും യുവതി പറയുന്നു. 

അതേസമയം, പരാതി കൊടുത്ത് മാസങ്ങള്‍ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനോ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജി ഉള്‍പ്പെടെയുള്ളവരെ താന്‍ സമീപിച്ചുവെന്നും എന്നാല്‍, പരാതി നല്‍കി ഏഴു മാസം പിന്നിട്ടിട്ടും കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നും യുവതി പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?