ലൈംഗിക ബന്ധം വിസമ്മതിച്ച ഫേസ്ബുക്ക് സുഹൃത്തിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു

Published : Feb 19, 2018, 04:16 PM ISTUpdated : Oct 04, 2018, 06:35 PM IST
ലൈംഗിക ബന്ധം വിസമ്മതിച്ച ഫേസ്ബുക്ക് സുഹൃത്തിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു

Synopsis

മുംബൈ: ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ പോയ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍. മുംബൈ വാഷി സ്വദേശിയായ അങ്കിതയുടെ (20) മൃതദേഹമാണ് സുഹൃത്തായ ഹരിദാസിന്റെ ഫ്ലാറ്റിന് സമീപം ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹരിദാസ് (25) ഷൂ ലേസ് കഴുത്തില്‍ മുറുക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് അങ്കിതയും ഹരിദാസും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതോടെ പരസ്‌പരം കണ്ടുമുട്ടാന്‍ തീരുുമാനിച്ചു. നലസോപറയിലെ താനിയ മൊണാര്‍ക് ബില്‍ഡിങിലുള്ള തന്റെ ഫ്ലാറ്റിലെത്താനായിരുന്നു യുവാവ് പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ചത്. വീട്ടുകാരോട് പറയാതെ യുവതി വൈകുന്നേരം യുവാവിന്റെ ഫ്ലാറ്റിലെത്തി. നാലാം നിലയിലുള്ള ഫ്ലാറ്റില്‍ ഹരിദാസും സഹോദരിയുമാണ് താമസിച്ചിരുന്നത്. സഹോദരി പുറത്തുപോയ സമയം നോക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്. ഫ്ലാറ്റില്‍ വെച്ച് ഇയാള്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു. ഇതോടെ ഇരുവരും കയര്‍ത്ത് സംസാരിച്ച് ഒടുവില്‍ വാക്കേറ്റമായി. പെണ്‍കുട്ടി ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും ഹരിദാസ് അനുവദിച്ചില്ല. ക്ഷുഭിതനായ ഇയാള്‍ തന്റെ ഷൂ ലേസ് കൊണ്ട് കഴുത്തുമുറുക്കി പെണ്‍കുട്ടിയെ കൊന്നു. പിന്നീട് കെട്ടിടത്തിന്റെ കോണിപ്പടികള്‍ക്ക് സമീപം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

മൃതദേഹം കണ്ട മറ്റൊരു ഫ്ലാറ്റിലെ താമസക്കാരനാണ് അയല്‍ക്കാരെ വിളിച്ചുകൂട്ടിയത്. ഫ്ലാറ്റിലുള്ളവര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും താമസക്കാരില്‍ ആര്‍ക്കും പെണ്‍കുട്ടിയെ പരിചയമുണ്ടായിരുന്നില്ല. കെട്ടിടത്തില്‍ സി.സി.ടി.വി ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. സംശയം തോന്നിയവരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഹരിദാസിലേക്ക് എത്തിയത്. ഇയാളുടെ ഫ്ലാറ്റില്‍ലെ കിടക്കയില്‍ നിന്ന് നിന്ന് ചോരപ്പാടുകളും പെണ്‍കുട്ടിയുടെ പേഴ്‌സും മൊബൈല്‍ ഫോണും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി ബോധരഹിതയായെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വിശദവിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ