ജിഷ കൊലക്കേസ്: ഫേസ്ബുക്ക് കൂട്ടായ്‌മയുടെ പ്രതിഷേധത്തിനിടെ ലാത്തിചാര്‍ജ്ജ്

Web Desk |  
Published : May 09, 2016, 01:29 AM ISTUpdated : Oct 05, 2018, 02:36 AM IST
ജിഷ കൊലക്കേസ്: ഫേസ്ബുക്ക് കൂട്ടായ്‌മയുടെ പ്രതിഷേധത്തിനിടെ ലാത്തിചാര്‍ജ്ജ്

Synopsis

ഞായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രകടനമായി എത്തിയത്. കിസ് ഓഫ് ലവ്, വിവിധ വനിതാ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുത്തത്. വൈകീട്ട് ആറു മണി വരെ സമരം സമാധാനപരമായിരുന്നു. ഇതിനിടെ ഒരുകൂട്ടം വനിതകള്‍ മതില്‍ ചാടി ഡിവൈഎസ്‌പി ഓഫീസ് വളപ്പില്‍ കടന്നു. സന്ധ്യയായതോടെ പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ബസിനുള്ളലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഇതിനെ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ സംഘര്‍ഷമായി. പൊലീസ് ലാത്തിവീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഡിവൈഎസ്‌പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്ത്രീകള്‍ ഉള്‍പ്പെടെ പലര്‍ക്കും സംഘര്‍ത്തില്‍ പരിക്കേറ്റു.

ഇതോടെ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ചില പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടു. അനാവശ്യമായി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐജി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു
Malayalam News Live: താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു