07:15 AM (IST) Jan 01

Malayalam News Live:ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് എസ്ഐടി. ദില്ലിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്

Read Full Story
06:49 AM (IST) Jan 01

Malayalam News Live:ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി രണ്ടു ദിവസം പിന്നിട്ടെങ്കിലും ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയെങ്കിലും എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല

Read Full Story
06:23 AM (IST) Jan 01

Malayalam News Live:ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം

2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവർഷമാദ്യമെത്തിയത്

Read Full Story
05:50 AM (IST) Jan 01

Malayalam News Live:താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു

താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിൽ വൻ തീപിടുത്തം. പ്ലാന്‍റും ഓഫീസ് ഉള്‍പ്പെടെയുള്ള മൂന്നുനില കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു.

Read Full Story