
തിരുവനന്തപുരം: ശബരിമല കര്‍മസമിതി തുടങ്ങിയ ശതം സമര്‍പ്പയാമിയിലേക്ക് അയച്ച പണം എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും കെ സുരേന്ദ്രന്‍റെയും അയ്യപ്പന്‍റെയും ചിത്രം പതിച്ച് ഇറങ്ങിയ വ്യാജ പോസ്റ്റുകളാണ് പണി പറ്റിച്ചത്. നിരവധി പേര്‍ക്ക് അബദ്ധം പറ്റിയത് മനസിലാക്കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തന്നെ ഫേസ്ബുക്കില്‍ ഇത് തിരുത്തി രംഗത്തെത്തി.
കെ സുരേന്ദ്രന്‍റെ കുറിപ്പിങ്ങനെ...
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്.
പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്.
അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam