18കാരിയായ നടിയും സിക്സ്പാക്കുള്ള നായകനുമില്ല, സുഡാനിക്ക് നന്ദി: റിമ

By Web DeskFirst Published Apr 19, 2018, 4:04 PM IST
Highlights
  • 18കാരിയായ നടിയും സിക്സ് പാക്കുള്ള നായകനുമല്ല സിനിമ, സുഡാനിക്ക് നന്ദി: റിമ

മലപ്പുറത്തെ ഗ്രാമങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് കൊണ്ടുനടക്കുന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മലമായ സ്നേഹത്തിന്‍റെയും നന്മയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ സുഹൈറും നൈജീരിയക്കാരനായ സാമുവല്‍ റോബിന്‍സണുമാണ് ചിത്രത്തില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് സുഡാനി. ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. സാധാരണ ഓഡിഷന്‍ പരസ്യങ്ങളില്‍ കാണുന്ന 18 മുതല്‍ 24 വരെ പ്രായമുള്ള നായികമാരും സിക്സ്പാക്കുള്ള നായകന്‍ എന്ന ചിന്താഗതികള്‍ക്കപ്പുറമാണ് സുഡാനിയെന്നാണ് റിമ പറയുന്നത്. തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ വൈകാരികമായാണ് ചിത്രത്തോട് റിമ പ്രതികരിക്കുന്നത്...

റിമയുടെ കുറിപ്പ്

'ചൊവ്വാഴ്ച വൈകുന്നേരം സുഡാനി ഫ്രം നൈജീരിയ കണ്ടു, റിലീസ് ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷവും നിറഞ്ഞ സദസിലിരുന്നാണ് ചിത്രം കണ്ടത്. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു. സിനിമയില്‍ നായികയില്ലാത്തതില്‍ സന്തോഷിച്ചുള്ള പല റിവ്യൂകളും കണ്ടിരുന്നു. ഡിക്ഷനറി അര്‍ഥം പറഞ്ഞാല്‍ ആരാണോ നന്നായി അഭിനയിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് അവര്‍ നായകനും നയികയുമാണ് എന്നാണ്.

അങ്ങനെ നോക്കിയാല്‍ സൗബിന്‍ നായകനും ഉമ്മമാര്‍ നായികമാരുമാണ്. അതിരുകളില്ലാത്ത സ്നേഹവും ദയയും മറ്റൊരു നാട്ടിലും നമുക്ക് കാണാന‍ന്‍ കഴിയില്ല. നന്ദി സക്കറിയ, മുഹസിന്‍, ഇത് ഉറക്കെ വിളിച്ച് പറഞ്ഞതിന്. ആ ഉമ്മാര്‍ക്കും സൗബിനും സുഡുവിനും മറ്റ് സുഹൃത്തുക്കള്‍ക്കും, ഗരുഢ നാട്യം അവതരിപ്പിച്ച നായരേട്ടനും സ്ക്രീനില്‍ തകര്‍ത്തഭിനയിച്ചവര്‍ക്കും സ്നേഹവും ഉമ്മകളും.'

click me!