മറ്റത്തൂരിൽ വിമതർ അനുനയത്തിലേക്ക്. ബിജെപി പിന്തുണയോടെ ജയിച്ച കോൺ​ഗ്രസിന്റെ വൈസ് പ്രസിഡന്റ് രാജിവെയ്ക്കും.

തൃശ്ശൂർ: മറ്റത്തൂരിൽ വിമതർ അനുനയത്തിലേക്ക്. ബിജെപി പിന്തുണയോടെ ജയിച്ച കോൺ​ഗ്രസിന്റെ വൈസ് പ്രസിഡന്റ് രാജിവെയ്ക്കും. പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറ് മാറിയവരുടെ നേതാവ് ടിഎം ചന്ദ്രൻ വ്യക്തമാക്കി. പ്രസിഡന്റ് സ്വതന്ത്ര ആയതിനാൽ പാർട്ടിയുടെ നിയന്ത്രണത്തിലല്ല. കൂറ് മാറിയവരുമായി റോജി എം ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറുമാറിയവരുടെ നേതാവ് ചന്ദ്രൻ പ്രതികരിച്ചു.

മറ്റത്തൂരിൽ തെറ്റു തിരുത്തുന്നത് നല്ല കാര്യമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പ്രതികരിച്ചു. മറ്റത്തൂരിൽ കോൺഗ്രസ് നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. വർഗീയ കക്ഷികളുടെ പിന്തുണ വേണ്ട. തെറ്റു തിരുത്തിയാൽ മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളെ തിരിച്ചെടുക്കുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. വടക്കാഞ്ചേരിയിൽ തെറ്റു തിരുത്താൻ സിപിഎം തയാറുണ്ടോയെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. വടക്കാഞ്ചേരിയിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സി.പി.എം ഒഴിയണമെന്നും ആവശ്യപ്പെട്ടു.