പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള ഫ്‌ളക്‌സില്‍ തന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് പി ജയരാജന്‍

Published : Dec 04, 2017, 02:36 PM ISTUpdated : Oct 04, 2018, 06:13 PM IST
പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള ഫ്‌ളക്‌സില്‍ തന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് പി ജയരാജന്‍

Synopsis

 

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ഥാപിക്കുന്ന ഫ്‌ളക്‌സുകളില്‍ തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നതിന് മുമ്പാണ് അഭ്യര്‍ഥനയുമയി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഫേസ്ബുക്കിലാണ് ജയരാജന്‍ അണികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സിപിഐ(എം) സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്. ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണമെന്നാണ് ജയരാജന്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.

ഇത്തരം കാര്യങ്ങള്‍ ശത്രുമാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. നേരത്തെ ജയരാജനെ പുകഴ്ത്തുന്ന വീഡിയോ ആല്‍ഭം പുറത്തു വന്ന സാഹചര്യത്തിലായിരുന്നു പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ സിപിഎമ്മില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത്.

സിപിഐ(എം) സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്.
ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം. ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനു സഹായകരണമാണ് ഇത്തരം ബോര്‍ഡുകള്‍. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

സിപിഎം ലോക്കൽ സെക്രട്ടറി ഒളിവിൽ; ആളുകൾ നോക്കിനിൽക്കെ എസ്ഐയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ
അധികൃതർക്ക് പരാതിയില്ല! രാപ്പകലില്ലാതെ 8 പേർ കാവൽ നിന്ന താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് 25 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി