കാറ്റിനേക്കാള്‍ വേഗത്തില്‍ കള്ളപ്രചരണങ്ങള്‍; ദുര്‍മുഖം പുറത്തെടുത്ത് സോഷ്യല്‍ മീഡിയ

Published : Dec 01, 2017, 09:40 AM ISTUpdated : Oct 05, 2018, 12:36 AM IST
കാറ്റിനേക്കാള്‍ വേഗത്തില്‍ കള്ളപ്രചരണങ്ങള്‍; ദുര്‍മുഖം പുറത്തെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

തിരുവനന്തപുരം:  കേരളത്തിന്റെ തെക്കന്‍ തീരത്ത് ഭീതിയൊഴിയാതെ നില്‍ക്കുന്ന ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കള്ളപ്രചരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരെയായിരിക്കും. കാരണം മറ്റൊന്നുമല്ല, കാറ്റിനേക്കാള്‍ വേഗത്തിലായിരുന്നു കള്ളപ്രചരണങ്ങള്‍ നടന്നത്. കള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച് സോഷ്യല്‍ മീഡിയ അതിന്റെ ദുര്‍മുഖം ഒരിക്കല്‍ കൂടി പുറത്തെടുത്തു.തിരുവനന്തപുരം ശംഖുമുഖത്ത് കടല്‍ എട്ട് കിലോമീറ്റര്‍ ഉള്‍വലിഞ്ഞു, കന്യാകുമാരിയില്‍ സുനാമി ആഞ്ഞടിച്ചു, 200ലധികം മരണങ്ങള്‍... ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍. 

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും കുടിയേറിയെത്തിയവരാണ് തിരുവനന്തപുരം നഗരത്തില്‍ കൂടുതലുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ മറ്റ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീളുന്നു നിര. ഇവര്‍ക്കെല്ലാം നിര്‍ത്താതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. ഭയാശങ്കരായ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു മറുവശത്ത്. വാട്‌സ് ആപ്പില്‍ കണ്ടു, ഫേസ്ബുക്കില്‍ കണ്ടു എന്നായിരുന്നു ഇവരുടെയെല്ലാം വിശദീകരണം എന്നതാണ് ശ്രദ്ധേയം. 

24 മണിക്കൂര്‍ ചാനലുകളില്‍ തത്സമയ വാര്‍ത്താ സംപ്രേക്ഷണം ചെയ്തു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ കൃത്യമായ വാര്‍ത്താ അപ്‌ഡേറ്റുകള്‍ നടന്നു, പത്രങ്ങളില്‍ വിശദമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു, എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ലെന്നതാണ് അനുഭവം. കള്ളപ്രചരണങ്ങള്‍ക്ക് കാറ്റിനേക്കാള്‍ വേഗതയും ശക്തിയുമുണ്ടെന്നാണ് ഇവയെല്ലാം തെളിയിക്കുന്നത്. 

സെലിബ്രേറ്റികളെ നേരത്തെ കൊല്ലുന്നതു പോലെ അപകടം നിറഞ്ഞതാണ് ഇത്തരം പ്രചരണങ്ങളും. ആധികാരികമല്ലാത്ത വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. വാര്‍ത്തകള്‍ വിശ്വാസയോഗ്യമായ മാധ്യമങ്ങളില്‍ നിന്ന് മാത്രം മനസിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക, കാരണം ഇത്തരം ദുരന്ത സാഹചര്യങ്ങളില്‍ വീണ്ടും മറ്റൊരു ദുരന്തത്തിന് നിങ്ങളുടെ ഒരു 'ഷെയര്‍' കാരണമായേക്കും. ഈ തിരിച്ചറിവല്ലാതെ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ വേറെ മാര്‍ഗങ്ങളില്ലെന്നു തന്നെ പറയേണ്ടി വരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍