ട്രംപുമായി അഭിപ്രായ വ്യത്യാസം; വിദേശകാര്യ സെക്രട്ടറിയെ മാറ്റിയേക്കും

By web DeskFirst Published Dec 1, 2017, 9:13 AM IST
Highlights

ഫ്ലോറിഡ: അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് റെക്സ് ടില്ലേഴ്സനെ മാറ്റിയേക്കുമെന്ന് സൂചന. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാരണമെന്ന് സൂചന. എന്നാല്‍ വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചു.ഉത്തര കൊറിയ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങളില്‍ റെക്സ് ടില്ലേഴ്സനും ട്രംപും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

ട്രംപിന്‍റെ ശൈലിയോടും ടില്ലേഴ്സന്‍ പൊരുത്തപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അമേരിക്കയെ പ്രതിനിധീകരിക്കേണ്ട പല വിദേശ സമ്മേളനങ്ങളിലും ടില്ലേഴ്സന്‍റെ അസാന്നിധ്യം പ്രകടമായിട്ടുണ്ട്. ടില്ലേഴ്സനെ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കം വൈറ്റ് ഹൗസ് തുടങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസുള്‍പ്പെടെയുള്ള പ്രധാന മാധ്യമങ്ങളാണ് റിപ്പോട്ട് ചെയ്തത്.

തീരുമാനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. ടില്ലേഴ്സന് പകരം സിഐഎ മേധാവിയായ മൈക്ക്  പോംപേയേ കൊണ്ടുവന്നേക്കും. ട്രംപിന്‍റെ വിശ്വസ്തനാണ് പോംപേ. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ടെല്ലേഴ്സന്‍ ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

click me!