വ്യാജ വാഹന രജിസ്ട്രേഷൻ കേസ്: ഫഹദ് ഫാസിൽ ചോദ്യം ചെയ്യലിന് ഹാജരായി

Published : Dec 25, 2017, 11:03 AM ISTUpdated : Oct 05, 2018, 01:54 AM IST
വ്യാജ വാഹന രജിസ്ട്രേഷൻ കേസ്: ഫഹദ് ഫാസിൽ ചോദ്യം ചെയ്യലിന് ഹാജരായി

Synopsis

തിരുവനന്തപുരം: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. 5 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാൻ മുൻകൂർ ജാമ്യം നൽകിയ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചിരുന്നു.


ഇതേ തുടര്‍ന്നാണ് ഫഹദ് ഫാസില്‍ രാവിലെ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഐജിയും എസ്.പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്യുക. 

നിലവില്‍ ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സമാനമായ കേസില്‍ നേരത്തെ നടന്‍ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചെന്ന് റിപ്പോട്ട്