
ദില്ലി: ദില്ലി മെട്രോ കോര്‍പ്പറേഷന്‍റെ ഡ്രൈവറില്ലാ മെട്രോയുടെയും മജന്തലൈൻ പാതയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. ഉത്തര്‍പ്രദേശിനേയും ദില്ലിയേയും ബന്ധിപ്പിക്കുന്ന മജന്ത ലൈൻ മെട്രോ പാതയ്ക്കായി ദില്ലി-യുപി സര്‍ക്കാരുകൾ സംയുക്തമായാണ് പണം മുടക്കിയത്. നോയിഡയിലാണ് ഫ്ലാഗ് ഓഫ്. ചടങ്ങിലേക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ക്ഷണമില്ല. അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam