ഖത്തര്‍ റെയില്‍വെയില്‍ തൊഴില്‍ അവസരം; പരസ്യം വ്യാജമെന്ന് അധികൃതര്‍

Published : Mar 29, 2017, 07:55 PM ISTUpdated : Oct 04, 2018, 11:39 PM IST
ഖത്തര്‍ റെയില്‍വെയില്‍ തൊഴില്‍ അവസരം; പരസ്യം വ്യാജമെന്ന് അധികൃതര്‍

Synopsis

ഖത്തര്‍ റെയില്‍വേയില്‍ തൊഴിലവസരങ്ങളുണ്ടെന്ന് കാണിച്ച്  സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് ഖത്തര്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഖത്തര്‍ റെയില്‍വേയുടെ ഔദ്യോഗിക ചിഹ്നം പശ്ചാത്തലത്തില്‍ ഉപയോഗിച്ചാണ് റിക്രൂട്മെന്റ് നടക്കുന്നതായുള്ള പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തട്ടിപ്പുകാരോ വ്യാജ വെബ്‌സൈറ്റുകളോ ആയിരിക്കാം ഇതിനു പിന്നിലെന്നാണ് സൂചന. അനുമതിയില്ലാതെ കമ്പനിയുടെ പേരോ ലോഗോയോ ചിത്രങ്ങളോ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഖത്തര്‍ റെയില്‍വേ വിഭാഗം ട്വിറ്റര്‍ അക്കൗണ്ട് വഴി മുന്നറിയിപ്പ് നല്‍കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല