
കോഴിക്കോട്: വടകരയിൽ സർവ്വേയ്ക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ വാട്സാപ്പിലൂടെ അപവാദ പ്രചാരണം. ജില്ലാ എക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ കെ ബാബുരാജ്, ഇൻവെസ്റ്റിഗേറ്റർ വി പ്രദീഷ് എന്നിവർക്കെതിരെയാണ് ചിത്രം സഹിതം വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടക്കുന്നത്.
ഇരുവരും തട്ടിപ്പുകാരാണെന്നാണ് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. വാട്സാപ്പ് പ്രചാരണം വ്യാപകമായതോടെ പൊതു സമൂഹത്തിൽ ഇറങ്ങാനാവാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. ദേശീയ സാമ്പിൾ സർവ്വേയുടെ ഭാഗമായി വടകര കോട്ടപ്പള്ളിയിലെത്തിയപ്പോഴാണ് ചിലർ ഉദ്യോഗസ്ഥരെ എതിർത്തത്. ഇതിന് ശേഷമാണ് വാട്സാപ്പിൽ അപവാദ പ്രചാരണം തുടങ്ങിയത്. ഉദ്യോഗസ്ഥർ വടകര പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam