വ്യാജ സര്‍ട്ടിഫിക്കേറ്റ്; കേരള ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കു സസ്പെന്‍ഷന്‍

Published : Aug 29, 2016, 10:49 AM ISTUpdated : Oct 05, 2018, 03:10 AM IST
വ്യാജ സര്‍ട്ടിഫിക്കേറ്റ്; കേരള ഹൗസിലെ മൂന്ന് ജീവനക്കാര്‍ക്കു സസ്പെന്‍ഷന്‍

Synopsis

ന്യൂഡല്‍ഹി: ഉദ്യോഗകയറ്റത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ദില്ലി കേരള ഹൗസിലെ മൂന്ന് ജീവനക്കാരെ പൊതുഭരണ വകുപ്പ് സസ്പെന്‍റ് ചെയ്തു. കേരള ഹൗസിലെ കെടുകാര്യസ്ഥതകളെ കുറിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടിന് പുറകെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
 
കേരള ഹൗസിലെ ഗസ്റ്റ് ഹൗസ് വിഭാഗത്തിന് കീഴിലെ ജീവനക്കാരായ വസുമോഹൻ, ശശിധരൻ, ബിജുകുമാർ എന്നിവരെയാണ് പൊതുഭരണ വകുപ്പ് സസ്പെന്‍റ് ചെയ്തത്. ഉദ്യോഗകയറ്റത്തിനായി ഇവർ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ സമര്‍പ്പിച്ചത് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാർ ഇവര്‍ക്ക് ശാസനമാത്രം നൽകി ജോലിയിൽ തുടരാൻ അനുവദിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

യു.ഡി.എഫ് സര്‍ക്കാർ എടുത്ത നടപടികൾ റദ്ദാക്കി ജീവനക്കാരെ സസെപെന്‍റ് ചെയ്ത പൊതുഭരണ വകുപ്പ് ഇവര്‍ക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. അതല്ലെങ്കിൽ മറ്റ് എന്ത് നിയമനടപടി സ്വീകരിക്കാമെന്ന് ആലോചിക്കാൻ റസിഡന്‍റ് കമ്മീഷണറോട് ആവശ്യപ്പെട്ടു. കേരള ഹൗസിലെ അനധികൃത നിയമനങ്ങൾ സംബന്ധിച്ച പരാതികളും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമം ലംഘിച്ച് 41 ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.

കേരള ഹൗസിലെ നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന ആവശ്യം ശക്തമാണെങ്കിലും അക്കാര്യത്തിലുള്ള തീരുമാനങ്ങളും വൈകുകയാണ്. കേരള ഹൗസിന് സമീപത്തെ കൊച്ചിൻ ഹൗസ് 9 കോടി രൂപ ചിലവിട്ട് നവീകരിച്ചതിനെതിരെയുള്ള പരാതികളും നിലനിൽക്കുന്നുണ്ട്. അതേസമയം കേരള ഹൗസിന്‍റെ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി