മലപ്പുറത്ത് പണം മാറാനെത്തിയ വൃദ്ധയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ട് പിടിച്ചു

Published : Nov 12, 2016, 01:21 PM ISTUpdated : Oct 05, 2018, 01:55 AM IST
മലപ്പുറത്ത് പണം മാറാനെത്തിയ വൃദ്ധയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ട് പിടിച്ചു

Synopsis

നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ വൃദ്ധയില്‍ നിന്ന് 37,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചു. മലപ്പുറം കൊണ്ടോട്ടിയിലെ എസ്.ബി.ടി ശാഖയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശിയായ മറിയുമ്മ എന്ന 65 വയസുകാരി ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണത്തില്‍ നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെടുത്തത്. 49,000 രൂപയായിരുന്നു ഇവര്‍ ബാങ്കില്‍ കൊണ്ടുവന്നത്. ഇതില്‍ 37,000 രൂപയും കള്ളനോട്ടുകളാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആയിരം രൂപയുടെ നോട്ടുകളായായിരുന്നു പണം കൊണ്ടു വന്നത്. ഗള്‍ഫിലുള്ള മകന്‍ വീടു പണിക്കായി അയച്ചു തന്ന പണമാണിതെന്നും  വീട് നിര്‍മ്മാണത്തില്‍ ബാക്കി വന്ന തുക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയതാണെന്നുമാണ് ഇവര്‍ പറഞ്ഞത്. ബാങ്ക് അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്തതിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ; `കെസിക്ക് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവി, അദ്ദേഹത്തെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരം'
വിഡി സതീശന് ആശംസയറിച്ച് ഷാഫി പറമ്പിൽ; രൂക്ഷമായ ഭാഷയിൽ വിമർശനവുമായി യുഡിഎഫ് പ്രവർത്തകർ