മൂലക്കുരുവിന് വ്യാജചികിത്സ; ബംഗാള്‍സ്വദേശി പിടിയില്‍

By Web DeskFirst Published Dec 25, 2016, 12:56 AM IST
Highlights

സിറിഞ്ചുകളും ഉപകരണങ്ങളും അണുവിമുക്തമാക്കാത്ത നിലയിലാണ് കണ്ടെത്തിയത്. വ്യാജ ചികിത്സ നടക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്‌ക്കെത്തിയത്. ചികിത്സ നടത്തുന്നതിന് ആവശ്യമായ ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്‍പ്പെടെയുള്ളവ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. ക്ലിനിക്, അധികൃതര്‍ പൂട്ടി സീല്‍വെച്ചു.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മൂലക്കുരുവിന്  വ്യാജചികിത്സ നടത്തിയിരുന്ന ബംഗാള്‍സ്വദേശി പിടിയില്‍. ബംഗാള്‍ ഭഗ്ദജില്ലയില്‍ ഹെലെന്‍സ കോളനിയിലെ ദേവബത്ര ഓജയാണ് പിടിയിലായത്. പെരിന്തല്‍മണ്ണ-ഊട്ടിറോഡില്‍ ഇയാള്‍  പരമ്പരാഗതചികിത്സയെന്ന പേരിലാണ് ക്ലിനിക് നടത്തിയിരുന്നത്. ശസ്ത്രക്രിയയില്ലാതെയുള്ള ചികിത്സയാണെന്നും പരസ്യംചെയ്തിരുന്നു. എന്നാല്‍ പരിശോധനയില്‍ വിവിധ അലോപ്പതിമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും കണ്ടെടുത്തു. ഒറ്റമുറി ചികിത്സാകേന്ദ്രം വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. സിറിഞ്ചുകളും ഉപകരണങ്ങളും അണുവിമുക്തമാക്കാത്ത നിലയിലാണ് കണ്ടെത്തിയത്.

ക്ലിനിക്കില്‍ വ്യാജചികിത്സ നടക്കുന്നതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്കുലഭിച്ച പരാതിയെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്‌ക്കെത്തിയത്. ചികിത്സ നടത്തുന്നതിന് ആവശ്യമായ ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്‍പ്പെടെയുള്ളവ ഇയാള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. ക്ലിനിക്, അധികൃതര്‍ പൂട്ടി സീല്‍വെച്ചു. ഒട്ടേറെപ്പേര്‍ ഇവിടെനിന്ന് ചികിത്സതേടിയതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് പോലീസ് പ്രാഥമികാന്വേഷണം തുടങ്ങി. . ഡെപ്യൂട്ടി ഡി.എം.ഒ. പ്രകാശിന്റെ നേതൃത്വത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, പെരിന്തല്‍മണ്ണ ജില്ലാആസ്​പത്രി സൂപ്രണ്ട് ഡോ. എ. ഷാജി തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

click me!