വ്യാജ സിദ്ധന്‍ ചമഞ്ഞ് പണവും സ്വർണവും തട്ടുന്ന യുവാവ് കോഴിക്കോട് പിടിയില്‍

By Web TeamFirst Published Sep 19, 2018, 11:26 PM IST
Highlights

ചാത്തമംഗലം സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. മകന്‍റെ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടിയെന്നായിരുന്നു പരാതി. മലപ്പുറം വളാഞ്ചേരി, കോഴിക്കോട് കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് വ്യാജ സിദ്ധൻ പിടിയിൽ. അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് നാട്ടുകാരിൽ നിന്നും പണവും സ്വർണവും തട്ടുന്ന വളാഞ്ചേരി സ്വദേശി ഹക്കീമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ചാത്തമംഗലം സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. മകന്‍റെ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടിയെന്നായിരുന്നു പരാതി. മലപ്പുറം വളാഞ്ചേരി, കോഴിക്കോട് കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്തതോടെ ഇയാൾക്കെതിരെ വിവിധയിടങ്ങളിൽ നിന്നായി 18 പരാതികൾ കൂടി കിട്ടി. ഇതിൽ 12 പരാതികളിൽ കേസ് രേഖപ്പെടുത്തിയതായും 6 പരാതികളിൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

ഒരു വർഷത്തോളമായി ഇയാൾ സിദ്ധൻ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായും തട്ടിപ്പിലൂടെ കിട്ടിയ സ്വർണം കൊടുവള്ളിയിലെ ഒരു ജ്വല്ലറിയിലാണ് വിറ്റതെന്ന് അന്വേഷണത്തിൽ അറിയാനായതായും പൊലീസ് പറഞ്ഞു. കോഴിക്കോട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കും.

click me!