
ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് എംഎൽഎ ഉൾപ്പെടെ 14 പേരെ പൊസീസ് അറസ്റ്റ് ചെയ്തു. ആർആർ നഗർ സ്ഥാനാർഥിയും എംഎൽഎയുമായ എൻ. മുനിരത്നയടക്കം പതിനാലുപേരാണ് പിടിയിലായത്. ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ചന്ദ്ര ഭൂഷൺ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കേയാണ് രാജരാജേശ്വരി നഗര്‍ (ആര്.ആര്. നഗര്‍) മണ്ഡലത്തില്‍നിന്ന് വന്‍തോതില്‍ വ്യാജ വോട്ടര്‍ തിരിച്ചറിയല്കാര്ടുകള് പിടികൂടിയത്. 10,000 വ്യാജ കാര്‍ഡുകളും ഒരുലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളുമാണ് പിടിച്ചെടുത്തത്. ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ആര്.ആര്. നഗര്‍ എംഎല്‍എ മുനിരത്നയുടെ അനുയായിയാണ് ഫ്ലാറ്റുടമ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam