
കാസർകോട്: കനത്തമഴയിൽ മലമുകളിലെ ഭീമൻ പാറക്കല്ലുകൾ മുപ്പത് കുടുബങ്ങൾക്ക് ഭീഷണിയാകുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ മലഞ്ചെരുവ് പ്രദേശമായ ചുള്ളി മലയിലെ ഭീമന്‍ പാറക്കല്ലുകളാണ് കനത്തമഴയിൽ താഴേക്ക് ഇളകി വരുന്നത്. പടുകൂറ്റൻ പാറകളിൽ ഒന്ന് പുല്ലൊടി കൊളിച്ചാൽ റോഡിൽ നിലംപതിച്ചതിനാൽ ഇതുവഴിയുള്ള റോഡ് തകരുകയും വാഹന ഗതാഗതം പൂർണ്ണമായും തടസ്സപെട്ടിരിക്കുകയുമാണ്.
കനത്തമഴയിൽ മണ്ണിളകിയതിനെ തുടർന്ന് മറ്റൊരു ഭീമൻ പാറ താഴെയ്ക്ക് പതിക്കാൻ വിധത്തിൽ ഇളകി നിൽക്കുകയാണ്. ഇതിന് താഴ്വാരത്ത് താമസിക്കുന്ന സി വി കോളനിയിലെ മുപ്പതോളം കുടുംബങ്ങൾക്കാണ് ദുരന്ത ഭീഷണി സൃഷ്ടിക്കുന്നത്. വിവരമറിഞ്ഞ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിൽ വീണുകിടക്കുന്ന പാറ പൊട്ടിച്ച് നീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അപകടഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് ജാഗ്രതനിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam