തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ  പ്രവർത്തകന്‍റെ മരണത്തിൽ ദൂരുഹതയെന്ന് കുടുംബം

Published : Feb 25, 2018, 12:08 AM ISTUpdated : Oct 05, 2018, 03:34 AM IST
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ  പ്രവർത്തകന്‍റെ മരണത്തിൽ ദൂരുഹതയെന്ന് കുടുംബം

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ, ആര്യനാട്  സ്വദേശി ചന്ദ്ര മോഹനന്‍റെ മരണത്തിൽ ദൂരുഹത ആരോപിച്ച് കുടുംബം.  ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രമോഹൻറെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. കാട്ടാക്കടയിലും പരിസരത്തും ഡിവൈഎഫ്ഐ എസ്ഡിപിഐ സംഘർഷം നിലനിൽക്കുന്ന സമയത്തായിരുന്നു ചന്ദ്രമോഹനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടത്. 

ഇക്കഴിഞ്ഞ ഡിസംബർ  മൂന്നിന്  രാത്രിയിലാണ്   ആര്യനാട്‌ പളളിവേട്ടയ്ക്ക്‌  സമീപം  ചന്ദ്ര മോഹനനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കടയിൽ നിന്ന്  സാധനങ്ങൾ  വാങ്ങി വീട്ടിലേക്കു വരുന്ന വഴി ബൈക്ക് അപകടത്തിലാണ് ചന്ദ്രമോഹൻ മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.  

മരിക്കുന്നതിന്‍റെ രണ്ടു ദിവസം മുമ്പുവരെ, കാട്ടാക്കടയിലും പ്രദേശത്തും ഉണ്ടായിരുന്ന ഡിവൈഎഫ്ഐ എസ്ഡിപിഐ സംഘർഷത്തിന്‍റെ പേരിൽ ജയിലിലായിരുന്നു  ചന്ദ്രമോഹനൻ. അപകടമരണമല്ലെന്ന സംശയം ഉന്നയിച്ചിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് കുടുംബത്തിൻറെ പരാതി. മരിക്കുമ്പോൾ  ഡിവൈഎഫ്ഐ കാട്ടാക്കട ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്നു ചന്ദ്ര മോഹൻ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്