കാസർക്കോട് വിദ്യാർത്ഥിയുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളുടെ സമരം

Published : Dec 25, 2018, 07:26 PM ISTUpdated : Dec 25, 2018, 07:27 PM IST
കാസർക്കോട് വിദ്യാർത്ഥിയുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങളുടെ സമരം

Synopsis

ചട്ടഞ്ചാൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാ‍ർത്ഥി മുഹമ്മദ് ജസീമിനെ കഴിഞ്ഞ മാർച്ച് ഒന്നിനാണ് വീട്ടിൽ നിന്നും കാണാതായത്. അഞ്ച് ദിവസത്തിന് ശേഷം ജസീമിനെ കളനാട് റയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട്: കാസർകോട് വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുബാംഗങ്ങളുടെ സമരം. മാർച്ച് അഞ്ചിന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ചട്ടഞ്ചാൽ സ്വദേശി ജസീമിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ചട്ടഞ്ചാൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാ‍ർത്ഥി മുഹമ്മദ് ജസീമിനെ കഴിഞ്ഞ മാർച്ച് ഒന്നിനാണ് വീട്ടിൽ നിന്നും കാണാതായത്. 

അഞ്ച് ദിവസത്തിന് ശേഷം ജസീമിനെ കളനാട് റയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ജസീമിന്റെ കൂട്ടുകാർ തന്നയാണ് മൃതദേഹം കാണിച്ച് നൽകിയത്. പൊലീസ് അന്വേഷണത്തിൽ ട്രയിൻ തട്ടി മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് കൊലപാതകമാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് നാട്ടുകാരുടേയും ബന്ധുക്കളുടേയും സമരം.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ പരാധി നൽകിയിരുന്നു. ഇതേ തുടർന്ന് പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കാസർകോട് സിഐയെ ചുമതലപ്പെടുത്തി. ഈ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കാസർകോട് എസ്.പി ഓഫീസിനുമുന്നിലെ സമരം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും