ജീവന്‍ വെയ്ക്കുമെന്ന വിശ്വാസത്തില്‍ ഗൃഹനാഥന്റെ മൃതദേഹം രഹസ്യമായി അഞ്ച് മാസം വീട്ടില്‍ സൂക്ഷിച്ചു

Published : Jul 05, 2017, 06:09 PM ISTUpdated : Oct 05, 2018, 04:05 AM IST
ജീവന്‍ വെയ്ക്കുമെന്ന വിശ്വാസത്തില്‍ ഗൃഹനാഥന്റെ മൃതദേഹം രഹസ്യമായി അഞ്ച് മാസം വീട്ടില്‍ സൂക്ഷിച്ചു

Synopsis

മലപ്പുറം കൊളത്തൂരില്‍ ഗൃഹനാഥന്റെ മൃതദേഹം സംസ്കരിക്കാതെ അഞ്ച് മാസത്തോളം വീടിനുള്ളില്‍ സൂക്ഷിച്ചതായി കണ്ടെത്തി. വാഴയില്‍ സൈദിന്റെ മൃതദേഹമാണ് ജീവന്‍ വെയ്ക്കുമെന്ന വിശ്വാസത്താല്‍ ബന്ധുക്കള്‍ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചത്.

അഞ്ചു മാസങ്ങളോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഇന്നാണ് പെരിന്തല്‍മണ്ണയ്ക്ക് അടുത്തുള്ള കൊളത്തൂര്‍ അമ്പലപ്പടി പാറമ്മലങ്ങാടിയിലെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. സൈദ് മരണപ്പെട്ട വിവരം വീട്ടുകാര്‍ പുറത്തറിയിച്ചിരുന്നില്ല. ഭാര്യയും മൂന്നു കുട്ടികളമാണ് മൃതദേഹത്തോടൊപ്പം വീട്ടില്‍ താമസിച്ച് വന്നിരുന്നത്. സമീപവാസികളും നാട്ടുകാരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട് പരിശോധിച്ചപ്പോള്‍ അഞ്ച് മാസത്തോളം മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട വ്യക്തിയെ പ്രാര്‍ഥനയിലൂടെ സുഖപ്പെടുത്താന്‍ കഴിയുമെന്ന അന്ധവിശ്വാസമാണു വീട്ടുകാര്‍ക്കുണ്ടായിരുന്നത് എന്നു സംശയിക്കുന്നതായും പെരിന്തല്‍മണ്ണ സി.ഐ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല
ശോഭ സുരേന്ദ്രന്റെ പരാതിയിൽ ഇടപെടൽ, കോൺഗ്രസ് കൌൺസിലറിനെതിരായ യുവതിയുടെ പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി