കുടുംബ വസ്തു റവന്യൂ പുറംപോക്കെന്ന് പഞ്ചായത്ത്; കുടിയിറക്ക് ഭീഷണിയില്‍ ഉത്തമനും കുടുംബവും

web desk |  
Published : Jun 28, 2018, 04:59 PM ISTUpdated : Oct 02, 2018, 06:42 AM IST
കുടുംബ വസ്തു റവന്യൂ പുറംപോക്കെന്ന് പഞ്ചായത്ത്; കുടിയിറക്ക് ഭീഷണിയില്‍ ഉത്തമനും കുടുംബവും

Synopsis

മരണം മുന്നില്‍ കണ്ടപ്പോള്‍ മാനസികനിലതെറ്റിയപ്പോയ മകളുമൊത്ത് ഇനി എങ്ങോട്ട് പോകുമെന്നറിയാതെ ഉത്തന്‍.

ചെങ്ങന്നൂര്‍:  റവന്യൂ പുറംപോക്കെന്ന് പറഞ്ഞ് കുടുംബ വസ്തുവില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിടുകയാണ് ഉത്തമനും കുടുംബവും. കൊഴുവല്ലൂര്‍ പ്ലാത്തിശ്ശേരില്‍ താഴെ പുത്തന്‍വീട്ടില്‍ 63 വയസുള്ള ഉത്തമന്‍, ഭാര്യ ചെല്ലമ്മ (62), മകള്‍ വിദ്യ (30) എന്നിവരടങ്ങുന്ന കുടുംബമാണ് ചോര്‍ന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നത്. 

ഇവര്‍ താമസിക്കുന്ന കൊഴുവല്ലൂരിലെ കുടുംബ വസ്തു പാടശേഖരത്തിനു സമീപമാണ്. ഇതാകട്ടെ റവന്യു പുറമ്പോക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വര്‍ഷങ്ങളായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കരം സ്വീകരിക്കുന്നില്ല. ഇതുമൂലം പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയില്‍പ്പെടുത്തി വീടുവയ്ക്കുന്നതിനോ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനോ കഴിയുന്നില്ല. മാത്രമല്ല ഇപ്പോള്‍ പഞ്ചായത്തിന്‍റെ കുടിയിറക്ക് ഭീഷണിനേരിടുകയാണ് ഇവർ.  ചെങ്ങന്നൂര്‍ ചന്തയിലെ ചുമട്ട് തൊഴിലാളിയായിരുന്നു ഉത്തമന്‍. ആല്‍ത്തറ ജംഗ്ഷന് സമീപം 4 സെന്റ് ഭൂമിയും ഇവര്‍ക്കുണ്ടായിരുന്നു. മൂത്ത മകളുടെ വിവാഹ ആവശ്യത്തിന് ഈ ഭൂമി വില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് കയറിക്കിടക്കാന്‍ ഇടമില്ലാതെ വന്നപ്പോള്‍ ഉത്തമന്‍റെ ഭാര്യ ചെല്ലമ്മയുടെ മാതാപിതാക്കള്‍ അവരുടെ കൊഴുവല്ലൂരിലെ കുടുംബ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. 

2003 ല്‍ ഇവരുടെ പിതാവ് ആദിച്ചനും അമ്മ ഗൗരിയും മരണമടഞ്ഞു. ഇതിനിടെ വിറക് പണിക്കിടെ മഴു കൊണ്ട് ഉത്തമന്‍റെ കലിന് മാരകമായ മുറിവുണ്ടായി. ഇതുമൂലം കാലിന്‍റെ ചലനശേഷി ഭാഗികമായി നഷ്ടപെട്ടു. ഉത്തന്‍റെ മകള്‍ വിദ്യ ചെങ്ങന്നൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കാണേണ്ടിവന്ന ഒരു ദാരുണ മരണം മൂലം അവളുടെ മാനസിക നിലതെറ്റി. ഇപ്പോള്‍ ഇവര്‍ മൂന്ന് പേര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍ തുക കൊണ്ടാണ് ഇവരുടെ ദൈനംദിന ചിലവുകള്‍ കഴിഞ്ഞു പോകുന്നത്. മനോനില തകര്‍ന്ന വിദ്യയുടെ ചികിത്സക്ക് ധാരാളം പണം ആവശ്യമാണ്. കൂടാതെ വിദ്യയ്ക്ക് എപ്പോഴും ഒരാളുടെ സഹായം ആവശ്യമുണ്ട്. ഇടയ്ക്കിടെ മാനസിക വിഭ്രാന്തി മൂലം അക്രമാസക്തമാകുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. 

മകളുടെ സംരക്ഷണവും പരിചരണവും ആവശ്യമുള്ളതുകൊണ്ട് പുറത്ത് പണിക്കു പോകുന്നതിന് ചെല്ലമ്മയ്ക്ക് കഴിയുന്നില്ല. ഇപ്പോള്‍ ഇവര്‍ താമസിക്കുന്ന കൊഴുവല്ലൂരിലെ കുടുംബ വസ്തു പാടശേഖരത്തിന് സമീപമാണ്.  ഈ സ്ഥലത്തിന് പകരം വടക്കുള്ള ഏതെങ്കിലും ജില്ലയില്‍ സ്ഥലവും വീടും നല്കാമെന്നാണ് പഞ്ചായത്ത് അധികാരികള്‍  പറയുന്നത്. എന്നാല്‍ ഉത്തമന്‍റെയും മകള്‍ വിദ്യയുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും തങ്ങളുടെ മാതാപിതാക്കളെ അടക്കിയ മണ്ണ് ഉപേക്ഷിച്ച് പോകാന്‍ കഴിയാത്തതും കൊണ്ട് മറ്റെവിടെയും പോകാനില്ലന്നാണ് ഉത്തമന്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊലപാതകം: അന്വേഷണം ഏറ്റെടുത്ത് ജില്ല ക്രൈംബ്രാഞ്ച്; ഇതുവരെ അറസ്റ്റിലായത് 5 പേർ
'മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ഒറ്റക്ക് മത്സരിക്കും'; പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല