
ആലപ്പുഴ:ചെങ്ങന്നൂരിൽ അച്ഛനെ ഉപദ്രവിച്ചതറിത്തെത്തിയ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 12 വർഷം തടവും ഒന്നാകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്ങന്നൂര്‍ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ആലാ കളയിക്കാട് ലക്ഷം വീടു കോളനിയിൽ സിനോജ് സഹോദരൻ മനീഷ് എന്നിവരാണ് കേസിലെ പ്രതികൾ. 2013 ഫെബ്രുവരി 23 നായിരുന്നു സംഭവം. വെട്ടേറ്റ ഓമനകുട്ടൻ കാലുകൾ തളർന്ന് കിടപ്പിലാണ്. അയൽവാസികൾ തമ്മിൽ നിലനിന്ന അതിരു തർക്കമാണ് ആക്രമണത്തിനു കാരണമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam