'ബിഷപ്പ് പീഡിപ്പിച്ചതായി പലതവണ പരാതി നല്‍കി; പ്രാര്‍ഥനയിലൂടെ പരിഹരിക്കാമെന്നായിരുന്നു മറുപടി'

By Web DeskFirst Published Jul 4, 2018, 4:16 PM IST
Highlights
  • ബിഷപ്പ് പീഡിപ്പിച്ചതായി പലതവണ പരാതി നല്‍കി; പ്രാര്‍ഥനയിലൂടെ പരിഹരിക്കാമെന്നായിരുന്നു മറുപടി: സഭയക്കെതിരെ ബന്ധുക്കള്‍

കോട്ടയം: ജലന്ദർ ബിഷപ്പിനെതിരായ പീഡനകേസിൽ സഭക്ക് എതിരെ ഗുരുതര ആരോപണവുമായി കന്യാസ്ത്രീയുടെ ബന്ധുക്കൾ.  പീഡനം നടന്നതായി പരാതി നൽകിയിട്ടും ലാറ്റിൻ സഭയും സീറോ മലബാർ സഭയും അവഗണിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. എല്ലാവരും സ്വീകരിച്ചത് ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു. ബിഷപ്പിനെതിരെ നടപടി എടുക്കാനാകില്ല എന്നും പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിക്കാം എന്നുമായിരുന്നു മറുപടിയെന്നും അവർ പറ‌ഞ്ഞു.

പരാതി നൽകിയവർ ശ്രമിച്ചത് കന്യാസ്ത്രീയെ കുറ്റക്കാരി ആക്കാനായിരുന്നു. എല്ലാവരും സ്വീകരിച്ചത് ജലന്ദർ ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു. തുടർച്ചയായി ചൂഷണം നടന്നതായി കന്യാസ്ത്രീ പരാതിപെട്ടിട്ടും ഒരു നടപടിയും സഭ  കൈകൊണ്ടില്ല. ആദ്യം പരാതി നൽകിയത് ജലന്ദറിലെ മദർ സുപ്പീരിയറിനായിരുന്നു. ബിഷപ്പിനെതിരെ നടപടി എടുക്കാനാകില്ല എന്നും പ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ പരിഹരിക്കാം എന്നും ആയിരുന്നു മറുപടി.

ലാറ്റിൻ സഭ നടപടി കൈക്കൊള്ളാത്തതിനാൽ ആണ് സീറോ മലബാർ സഭ ബിഷപ്പിനെതിരെ പരാതി നൽകിയത് വിഷയം തന്‍റെ അധികാരപരിധിയിൽ അല്ല എന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കുടുംബം ആരോപിക്കുന്നു.  അതേസമയം ബിഷപ്പിനെതിരെ കന്യാസ്ത്രീ നേരത്തെ രൂപതയിൽ പരാതി നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. പരാതിയെക്കുറിച്ച് മദർ സുപ്പീരിയർ മഠത്തിലെത്തി അന്വേഷിക്കുന്നതിന്റ ചിത്രങ്ങളാണ് പുറത്തു വന്നത്. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ കയ്യിൽ ശക്തമായ തെളിവുണ്ടെന്ന് കോടനാട് ഇടവകവികാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!