സി.ആര്‍.പി.എഫ് ജവാന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Published : Feb 11, 2017, 08:32 PM ISTUpdated : Oct 04, 2018, 04:52 PM IST
സി.ആര്‍.പി.എഫ് ജവാന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Synopsis

വെങ്ങാനൂര്‍ സതീഷ്, വൈസ്സ് പ്രസിഡന്റ്, വെങ്ങാനൂര്‍ പഞ്ചായത്ത് രണ്ടാഴ്ച മുമ്പാണ് ബിജുകുമാ‍ര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയത്. എന്നും ഉച്ചക്ക് ഒരുമണിക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കുമായിരുന്ന ബിജു വെള്ളിയാഴ്ചും പതിവ് തെറ്റിച്ചില്ല. ഒരു മണിക്കൂറിനുശേഷം ബിജു വെടിയേറ്റു മരിച്ചുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിജുവിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് സ്വയം വെടിച്ച് മരിച്ചുവെന്ന വിവരം ലഭിക്കുന്നത്. ഔദ്യോഗികമായി ഇങ്ങനെ ഒരു വിവരം ആരും അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബ പ്രശ്നമോ സാമ്പത്തിക പ്രശ്നമോയെന്നും ബിജുവിനെ അലട്ടിയിരുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

20 വ‍ഷമായി ബിജുകുമാര്‍ സി.ആര്‍.പി.എഫിലാണ്. സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരിക്കുന്ന ബിജു കുമാര്‍ മെയ് മാസത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവമുണ്ടാകുന്നത്.  മുഖ്യമന്ത്രിക്കും ഉന്നത സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കുമാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'; കെ എം ഷാജിയുടെ വിവാദ പരാമർശം തള്ളി ബജറ്റ് പ്രസംഗം
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചികിത്സയിലിരിക്കെ മരിച്ചു; സംഭവം തമിഴ്‌നാട്ടിലെ നാഗപട്ടണത്ത്