40 ലക്ഷം കടബാധ്യതയും മകന്റെ രോ​ഗവും, ദുരിതക്കടലിൽ സഹായം തേടി കുടുംബം, ചികിത്സാപിഴവെന്നും പരാതി

Published : Nov 02, 2025, 12:10 PM IST
arjun help

Synopsis

10 വർഷം മുമ്പുണ്ടായ ചികിത്സാപിഴവിൽ കോമയിലായ മകനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്രത്തോളം കടബാധ്യത ഉണ്ടായത്. വർഷങ്ങൾ നീണ്ട കേസുകളും ബാലാവകാശ കമ്മീഷന്‍റെ ഇടപെടലും ഉണ്ടായിട്ടും ഇവർക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. 

കൊച്ചി: 40 ലക്ഷത്തിന്‍റെ കടബാധ്യത. അത് വീട്ടാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന ഒരു കുടുബത്തിന് മേൽ ജപ്തി നടപടികളും. എറണാകുളം പുത്തൻകുരിശിലുള്ള കൂലിപ്പണിക്കാരനായ സന്തോഷിനും ഭാര്യ സിന്ധുവിനും സുമനസുകളുടെ സഹായം തീർച്ചയായും വേണം. 10 വർഷം മുമ്പുണ്ടായ ചികിത്സാപിഴവിൽ കോമയിലായ മകനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്രത്തോളം കടബാധ്യത ഉണ്ടായത്. വർഷങ്ങൾ നീണ്ട കേസുകളും ബാലാവകാശ കമ്മീഷന്‍റെ ഇടപെടലും ഉണ്ടായിട്ടും ഇവർക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല.

കടബാധ്യത കുരുങ്ങി കുരുങ്ങി ശ്വാസം മുട്ടുന്നുണ്ട് ഈ കുടുംബത്തിന്. കൂലിപ്പണിയെടുത്ത് ഓടിയോടി തളർന്ന സന്തോഷിന് ഇനി എന്ത് എന്ന് അറിയില്ല. മകനെ ചികിത്സിക്കാൻ കുടുംബ വീട് പണയം വച്ച് കേരള ബാങ്കിന്‍റെ ചൂണ്ടി ശാഖയിൽ നിന്നെടുത്ത കടം പെരുകി 18 ലക്ഷത്തിന്‍റെ ബാധ്യതയായി. ബാങ്ക് പറ്റാവുന്നിടത്തോളം അവധി നൽകി. വഴികൾ അടഞ്ഞതോടെ ജപ്തി നടപടികൾ തുടങ്ങി. പലരിൽ നിന്നും കടം വാങ്ങിയ ലക്ഷങ്ങൾ വേറെ.

മൂന്ന് വയസിൽ തുള്ളിച്ചാടി നടന്ന കുഞ്ഞായിരുന്നു അർജുൻ സൂര്യ. പനിക്കൊപ്പം ഫിറ്റ്സ് വരുമായിരുന്നു അവന്. സ്ഥിരമായി കാണിക്കുന്ന ആശുപത്രിയിലെ ഡോക്ടർ സ്ഥലത്ത് ഇല്ലാതിരുന്നപ്പോഴാണ് 10 വർഷം മുമ്പ് 2015ൽ എറണാകുളത്തെ ലേൿഷോർ ആശുപത്രിയിൽ അർജുനുമായി എത്തിയത്. എംആർഐ സ്കാൻ എടുക്കും മുമ്പ് അനസ്തേഷ്യ നൽകിയതിൽ പിഴവുണ്ടായി എന്നാണ് കുടുംബത്തിന്‍റെ പരാതി. കുഞ്ഞ് അർജുൻ കോമയിലായി.

പനങ്ങാട് പൊലീസ് സ്റ്റേഷനിൽ തുടങ്ങി, കമ്മീഷണർക്കും കളക്ടർക്കും അന്നത്തെ മുഖ്യമന്ത്രിക്കും ഇന്നത്തെ മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യമന്ത്രിക്കും ഇന്നത്തെ ആരോഗ്യമന്ത്രിക്കും പരാതി നൽകി. മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.

എല്ലാ നടപടികളും പ്രാരംഭഘട്ടത്തിൽ ഒതുങ്ങി. പെരുകുന്ന കടവും കേസും കൂട്ടവും മാത്രം ബാക്കിയുള്ളൊരു കുടുംബം. എന്നാൽ ആശുപത്രിക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും കുട്ടിക്ക് മുമ്പുണ്ടായിരുന്ന അസുഖത്തിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതുകൊണ്ടാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് എന്നുമാണ് ലേൿഷോർ ആശുപത്രിയുടെ വിശദീകരണം. അർജുനൊന്ന് നടക്കണം മിണ്ടണം. യാത്ര പോകുന്നതാണ് അവന് ഏറ്റവും ഇഷ്ടം. പ്രത്യേകിച്ച് ഓട്ടോറിക്ഷയിൽ. ഇതിനൊന്നും വക കണ്ടെത്താനാകുന്നില്ല കൂലിപ്പണിക്കാരനായ സന്തോഷിന്. കരുണയുള്ളവരുടെ കൈത്താങ്ങ് വേണം ഇവർക്ക് ഈ സങ്കടക്കടൽ കടക്കാൻ.

Santhosh V A
A/C No. 7839885194
IFSC IDIB000T171
INDIAN BANK
Thripunithura Branch
gpay 9895 441840
 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമേരിക്കയെ നടുക്കി അക്രമി, ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു
യുഎസ് സൈനിക നീക്കം അടുത്തോ? തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകി സെർബിയയും സ്വീഡനും