തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ

Published : Feb 04, 2018, 12:36 AM ISTUpdated : Oct 05, 2018, 12:51 AM IST
തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ

Synopsis

തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയതായും മ്യൂസിയം പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്സ് ലൈനിൽ  സുകുമാരൻ നായർ, ഭാര്യ ആനന്ദവല്ലി, ഏകമകൻ സനാതൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ചയാളാണ് സുകുമാരൻ നായർ. കിളിമാനൂർ സ്വദേശികളായ ഇവർ ഏറെക്കാലമായി ശാസ്തമംഗലത്താണ് താമസം.   ജീവിതം മടുത്തെന്നും  മരിക്കുകയാണെന്നും കാണിച്ച് ഇവർ മ്യൂസിയം പൊലീസിന് കത്തയച്ചിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസെത്തി മരണം സ്ഥിരീകരിച്ചത്. മരണ കാരണം വ്യക്തമല്ല.  എന്നാൽ സാമ്പത്തിക  പരാധീനതകൾ ഉളളതായി സംശയമെന്ന് പൊലീസ് പറയുന്നു. മരണാന്തര ചടങ്ങ് നടത്താനുളള പണവും കുറിപ്പും പൊലീസ് വീട്ടിൽ നിന്ന് കണ്ടെത്തി. അയൽക്കാരുമായും ബന്ധുക്കളുമായും ഇവർ ഏറെ അകലം പാലിച്ചിരുന്നു

 മൃതദേഹങ്ങൾക്ക്  രണ്ടുദിവത്തെ പഴക്കുമണ്ടെന്നാണ് പ്രാഥമിക നിഗമനം . വീട്ടിൽ  നിന്ന് കിട്ടിയ ഫോൺനമ്പറിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ബന്ധുക്കളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട് ..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ