ഫോണ്‍ പാസ്‍വേഡ് ചോദിക്കരുത്; സൗദിയിലെ വിവാഹകരാറുകൾ മാറുന്നു

Published : Feb 04, 2018, 12:27 AM ISTUpdated : Oct 04, 2018, 07:26 PM IST
ഫോണ്‍ പാസ്‍വേഡ് ചോദിക്കരുത്; സൗദിയിലെ വിവാഹകരാറുകൾ മാറുന്നു

Synopsis

കാലത്തിനൊത്ത്  മാറുകയാണ് സൗദിയിലെ വിവാഹ കരാറുകൾ. കായിക മത്സരങ്ങൾ കാണാൻ പോകണം എന്നതുൾപ്പെടെ വിവിധ ഡിമാന്റുകൾ പുതിയകാലത്തെ വിവാഹ കരാറിൽ ഇടം നേടിക്കഴിഞ്ഞു. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

ഒന്നു കാറോടിക്കാൻ സൗദിയിലവെ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല.എന്നാൽ ഇതിനുള്ള അനുമതി.അനുമതി അടുത്ത ജൂണില്‍ പ്രാബല്യത്തില്‍ വരും. കായിക സ്റ്റേഡിയങ്ങളില്‍ ഏതാനും ദിവസം മുമ്പാണ് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്.

ഇങ്ങനെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന പുതിയ നിയമങ്ങൾ പ്രബല്യത്തിൽ വന്നതോടെയാണ് യുവതികൾ വിവാഹത്തിന് ഡിമാന്റുകൾവച്ച് തുടങ്ങിയത്.
മിക്കതും സൗദിയിൽ പുതുമയുള്ളതാണ്.

ഡ്രൈവിംഗ് ലൈസന്‍സ് വേണം. വാഹനം ഓടിക്കണം. കായികര മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളില്‍ പോകണം തുടങ്ങിയ ആവശ്യങ്ങൾ കേട്ട് അന്തംവിട്ടിരിക്കുകയാണ് പലരും.

മൊബൈല്‍ ഫോണ്‍ പാസ് വേഡ് ചോദിക്കരുത് എന്നായിരുന്നു ഒരു യുവതി പ്രതിശ്രുത വരന് മുന്നില്‍ വെച്ച ഡിമാന്‍ഡ്. യുവതികളുടെ രക്ഷിതാക്കളും പുതിയ വ്യവസ്ഥകള്‍ കരാറില്‍ ചേര്‍ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം മകളുടെ ശമ്പളത്തിന്റെ പകുതി തനിക്ക് വേണമെന്നായിരുന്നുവത്രേ ഒരു പിതാവ് ആവശ്യം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ