തമിഴ്നാട് കര്‍ഷകരുടെ സമരം: മധ്യസ്ഥ ശ്രമവുമായി കേന്ദ്രം

Published : Apr 12, 2017, 06:16 AM ISTUpdated : Oct 05, 2018, 01:26 AM IST
തമിഴ്നാട് കര്‍ഷകരുടെ സമരം: മധ്യസ്ഥ ശ്രമവുമായി കേന്ദ്രം

Synopsis

പൊന്‍ രാധാകൃഷ്‍ണന്‍ വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും. സമരത്തിന് പിന്നില്‍ സന്നദ്ധസംഘടനകളുടെ സാമ്പത്തിക സഹായമുണ്ടെന്ന ആരോപണം സമരസമിതി നേതാക്കള്‍ തള്ളി

വരള്‍ച്ചാ ദുരിതാശ്വാസം തേടിയുള്ള തമിഴ്നാട് കര്‍ഷകരുടെ ശ്രമം ഇന്ന് ഒരുമാസമാകുമ്പോള്‍ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം കര്‍ഷകരുമായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‍ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. പാര്‍ലമെന്‍റ് സമ്മേളനം ഇന്ന് കഴിയുന്ന സാഹചര്യത്തില്‍ എംപിമാര്‍ അനുനയന ശ്രമവുമായി എത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി ദില്ലിയിലെത്തിയ കര്‍ഷകര്‍ ഇന്ന് ആവശ്യങ്ങള്‍ ദേഹത്ത് എഴുതിയാണ് പ്രതിഷേധിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ 60,000 കോടി രൂപ അനുവദിക്കുക, നദീ സംയോജനത്തിലൂടെ കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തമിഴ്നാട് കര്‍ഷകരുടെ  അനിശ്ചിതകാല സത്യഗ്രഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'അവള്‍ക്കൊപ്പമാണ് സത്യവും നീതിയും'; നടിയെ ആക്രമിച്ച കേസിൽ പോരാട്ടം തുടരുകയാണെന്ന് പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ അവള്‍ക്കൊപ്പം കൂട്ടായ്മ
കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി