ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

By Vipin PanappuzhaFirst Published Apr 12, 2017, 6:07 AM IST
Highlights

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതിനായുളള നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് കിട്ടിയാല്‍ ഉടന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍.

പൊലീസിന്റെ വാദങ്ങള്‍ തളളി ഇന്നലെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ജാമ്യം സ്ഥിരപ്പെടുത്തിയിരുന്നു. കൂടാതെ ഒളിവിലുളള നാലും അഞ്ചും പ്രതികളായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു ഇതോടെ ജിഷ്ണുകേസില്‍ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. 

നേരത്തെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അത് അനുവദിക്കപ്പെട്ടിരുന്നില്ല. ജിഷ്ണു കേസിന്‍ഖെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുളള പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ കോടതിയുടെ നടപടിക്ക് എതിരെ രംഗത്ത് വന്നിരുന്നു അതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

click me!