
ദില്ലി: പാല്‍, പച്ചക്കറി വിതരണം സ്തംഭിപ്പിച്ച് സമരവുമായി കര്‍ഷകര്‍ രംഗത്ത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ സമരം കര്‍ഷകര്‍ നടത്തുന്നത്. കേരളം ഉള്‍പ്പെടെയുള്ള ഏഴു സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 130 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് (ആര്‍കെഎം) ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. പാലും പച്ചക്കറിയും ഇനിയുള്ള പത്തു ദിവസത്തേക്ക് വിതരണം ചെയ്യില്ലെന്ന് ആര്‍കെഎം സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.
കേരളത്തെ കൂടാതെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വിളകള്‍ക്ക് മിനിമം വിലയും മിനിമം വേതനവും സര്‍ക്കാര്‍ ഉറപ്പാക്കുക, വായ്പ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
190 കർഷക സംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമന്വയ് സമിതി (എഐകെഎസ്എസ്) സമരത്തിൽ പങ്കെടുക്കുന്നില്ല. എങ്കിലും, ഡല്‍ഹി, ജയ്പൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പച്ചക്കറിയുടെയും പാലിന്‍റെയും വരവ് കുറയുന്നതിനാല്‍ ജനജീവിതത്തെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉത്പന്നങ്ങളുടെ കയറ്റുമതി നിര്‍ത്തിയുള്ള സമരമാണ് കര്‍ഷകര്‍ നടത്തുന്നത്. റോഡ് തടയലും പ്രകടനവും അടക്കമുള്ളവയുണ്ടാകില്ല. എം.എസ്. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കി കര്‍ഷകരെ രക്ഷിക്കണമെന്നാണ് ആര്‍കെഎമ്മിന്‍റെ ആവശ്യം. രാജ്യാന്തര ശ്രദ്ധ നേടിയ ലേംഗ് മാര്‍ച്ചിന് ശേഷം കര്‍ഷകര്‍ സമരവുമായെത്തുന്നത് സര്‍ക്കാരുകള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam