
കാസര്‍കോട്: വനഭൂമിയാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ കുടിയിറങ്ങാന്‍ പറഞ്ഞ പ്രദേശത്തെ ഒരുകര്‍ഷകന്‍ കൂടി ജീവനൊടുക്കി. കാസര്‍കോട് ബളാല്‍ ഗ്രാമപഞ്ചായത്തിലെ അത്തിയടുക്കത്താണ് മണിയറ രാഘവന്‍(60) എന്ന കര്‍ഷകനാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
അതിയടുക്കത്ത് ഇടിഞ്ഞ് വീഴാറായ വീട് പുതുക്കി പണിയാന്‍ രാഘവന് പഞ്ചായത്ത് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ ഹാജരാക്കുവാന്‍ സ്ഥലത്തിന്റെ കരമടച്ച കോപ്പി ആവശ്യമായിരുന്നു. ഇതിനായി മാലോം വില്ലേജിലെത്തിയ രാഘവനെ താമസ സ്ഥലം വനഭൂമിയാണെന്ന കാരണത്താല്‍ കരം മേടിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് രാഘവന്‍ ജീവനൊടുക്കിയത്.
ലക്ഷമിയാണ് ഭാര്യ. രാകേഷ്, രമ്യ എന്നിവര്‍ മക്കളാണ്. കിടപ്പാടത്തിന്റെ അവകാശ തര്‍ക്കത്തിനിടെ മൂന്ന് മാസം മുന്‍പ് അതിയടുക്കത്ത് അലക്‌സാണ്ടര്‍ എണ്ണ കര്‍ഷകനും ജീവനോടു ക്കിയിരുന്നു. ഇതേ തടര്‍ന്നു ജില്ലാകളക്റ്റര്‍ അടക്കമുള്ള റവന്യൂ സംഘം അത്തിയടുക്കത്തെത്തി കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് രാഘവന്റെ മരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam