
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68ാം പിറന്നാളിന് ആന്ധ്രയിലെ കർഷകരുടെ ‘സമ്മാന’മായി 68 പൈസ വിലമതിക്കുന്ന ചെക്കുകൾ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ റായൽസീമ പ്രദേശത്തോട് കാണിക്കുന്ന തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് വേറിട്ട പ്രതിഷേധ ഉപഹാരം അയച്ചുനൽകുന്നത്.
റായൽസീമ സാഗുനീതി സാധനസമിതി (ആർ.എസ്.എസ്.എസ്)യുടെ നേതൃത്വത്തിലാണ് 68 പൈസയുടെ ആയിരം ചെക്കുകൾ ശേഖരിച്ച് പ്രധാനമന്ത്രിയുടെ പേരിൽ അയച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന ഇൗ മേഖലയിലേക്ക് കൃഷ്ണ, പെന്ന നദികളിൽ നിന്നു പോഷക നദികളിൽ നിന്നും മതിയായ ജലംവിട്ടുനൽകാത്ത നടപടിക്കെതിരെയാണ് പ്രതിഷേധം.
ജലസേചന സൗകര്യത്തിലുള്ള അഭാവം കാരണം പ്രദേശം കടുത്ത വരൾച്ചയും നേരിടുന്നു. പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിന് വേണ്ടി ഒഡീഷയിലും മധ്യപ്രദേശിലും പ്രത്യേക പാക്കേജുകൾ അനുവദിച്ച കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ചയാണ് മോദിയുടെ പിറന്നാൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam