പട്ടയമില്ല; തൃശൂരില്‍ കളക്ട്രേറ്റിന് മുന്നില്‍ കര്‍ഷകരുടെ കുത്തിയിരുപ്പ് സമരം

Web Desk |  
Published : Jul 25, 2018, 02:31 PM ISTUpdated : Oct 02, 2018, 04:19 AM IST
പട്ടയമില്ല; തൃശൂരില്‍ കളക്ട്രേറ്റിന് മുന്നില്‍ കര്‍ഷകരുടെ കുത്തിയിരുപ്പ് സമരം

Synopsis

ഇടുക്കി ജില്ല കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ മലയോര കര്‍ഷകര്‍ക്ക് പട്ടയം കിട്ടാത്തത് തൃശൂരാണ്

തൃശൂര്‍:ജില്ലയിലെ എണ്ണായിരത്തിലധികം മലയോര കര്‍ഷകര്‍ക്ക് പട്ടയം കിട്ടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിൽ കര്‍ഷകര്‍ കളക്ട്രേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരത്തിലാണ്. ഈ കുത്തിയിരിപ്പ് തുടങ്ങിയിട്ട് എട്ടു ദിവസമായി. കളക്ട്രേറ്റ് തുറക്കും മുതല്‍ അടയ്ക്കും വരെ ഈ ഇരിപ്പാണ്. ഒല്ലൂര്,പുതുക്കാട്,ചാലക്കുടി,വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളിലെ കര്‍ഷകരാണ് ഇവര്‍. 

പതിറ്റാണ്ടുകള്‍ക്കു മുമ്പ് മലയോരങ്ങളിലെത്തി കൃഷി ചെയ്ത് അവിടെ വീടുവെച്ചു താമസിക്കുന്നവരാണ് ഇവര്‍. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശം ഉള്ളവര്‍ക്കെല്ലാം പട്ടയം നല്‍കാമെന്ന സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിച്ചാണ് ഇവര്‍ സമരം ചെയ്യുന്നത്. ഇടുക്കി ജില്ല കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ മലയോര കര്‍ഷകര്‍ക്ക് പട്ടയം കിട്ടാത്തത് തൃശൂരാണ്. ഇതുമൂലം ഇവരനുഭവിക്കുന്ന ദുരിതം ചെറുതല്ല. വനം-റവന്യൂ വകുപ്പുള്‍  ഉടൻ സംയുക്ത പരിശോധന നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം