ഫാറൂഖ്  കോളേജിൽ വിദ്യാർത്ഥികള്‍ക്ക് അധ്യാപകരുടെ മർദ്ദനം

By Web DeskFirst Published Mar 15, 2018, 8:34 PM IST
Highlights
  • കോഴിക്കോട് ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ മര്‍ദ്ദനം

കോഴിക്കോട്: ഫാറൂഖ്  കോളേജിൽ  അധ്യാപകർ വിദ്യാർത്ഥികളെ മർദ്ദിച്ചു. ക്ലാസുകൾ തീരുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയ ആഘോഷത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്.

കണ്ണിന് ഗുരുതരമായി സെക്കന്റ് ഇയർ വിദ്യാർത്ഥി ഷബാദിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് കോംപൗണ്ടിനകത്ത് ആഘോഷ പരിപാടികൾ നടത്തുന്നതിന് അധ്യാപകർ അനുമതി നിഷേധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

കോംപൗണ്ടിന് പുറത്ത് ആഘോഷം നടത്തിയപ്പോൾ നാട്ടുകാരും എതിർപ്പുമായി എത്തിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്യാമ്പസിനുള്ളിൽ പരീക്ഷ നടക്കുന്ന സമയത്താണ് രണ്ടാം വർഷ വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കാൻ ശ്രമിച്ചത്. പുറത്ത് നടത്താൻ സമ്മതിക്കില്ലെന്ന് നാട്ടുകാരും പോലീസും പറഞ്ഞിരുന്നു. കാമ്പസിനുള്ളിൽ ആഘോഷം തടഞ്ഞപ്പോൾ കാറിലെത്തിയ വിദ്യാർത്ഥികൾ കോളേജ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു.ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

click me!