
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് സംസാരിച്ച അധ്യാപകന്‍ ജൗഹര്‍ മുനവ്വിര്‍ ഫറൂഖ് കോളേജില്‍ തിരിച്ചെത്തി. കോളേജ് ക്യാംപസില്‍നിന്ന് പ്രതിഷേധമുണ്ടായേക്കുമെന്ന് കരുതി മുസ്ലീം ലീദ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അധ്യാപകന്‍ കോളേജിലെത്തിയത്. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായില്ല.
വിവാധത്തെ തുടര്‍ന്ന് ജൗഹര്‍ കോളേജില്‍നിന്ന് താത്കാലിക അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അവധി പിന്‍വലിച്ച് കോളേജില്‍ തിരിച്ചെത്തണമെന്ന എംഎസ്എഫ് അടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരമാണ് അധ്യാപകന്‍ കോളേജില്‍ തിരിച്ചെത്തിയത്.
അധ്യാപകനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ച് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ആലുവയിലെ തന്‍റെ വീട്ടിലാണ്. ഇവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ആക്രമണമാണ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam