ഫറൂഖ് കോളേജ് വിവാദം നിയമസഭയില്‍

Web Desk |  
Published : Mar 26, 2018, 11:55 AM ISTUpdated : Jun 08, 2018, 05:47 PM IST
ഫറൂഖ് കോളേജ് വിവാദം നിയമസഭയില്‍

Synopsis

അധ്യാപകന്റെ പേരില്‍ കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമെന്ന് കെഎം ഷാജി എംഎല്‍എ

തിരുവനന്തപുരം: ഫറൂഖ് കോളേജിലെ അധ്യാപകന്റെ പേരില്‍ കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമെന്ന് കെഎം ഷാജി എംഎല്‍എ. അധ്യാപകനെതിരെ കേസെടുക്കുക വഴി മൗലികാവകാശലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സബ്മിഷന്‍  അവതരിപ്പിച്ചു കൊണ്ട് കെ.എം.ഷാജി ആരോപിച്ചു. 

അതേസമയം ജവഹര്‍ മുനവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം സംസാരിച്ചെന്നാണ് കേസെന്ന് മന്ത്രി എ.കെ.ബാലന്‍ വിശദീകരിച്ചു. ഫറൂഖ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്നും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ജവഹറില്‍ നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിഷയം പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലപറഞ്ഞു. അഭിപ്രായ സ്വാതന്ത്യം കണക്കിലെടുത്ത് നടപടി സര്‍ക്കാര്‍ പുനപരിശോധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ; ദീപ്തി മേരി വർ​ഗീസിനെ വെട്ടി മേയർ സ്ഥാനം പങ്കിടും
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി