
ചണ്ഡീഗഢ്: ഭാര്യയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന സംശയത്തെ തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ പിതാവ് രണ്ട് വയസുകാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഛണ്ഡീഗഢിലെ ദേലോണ്‍ മേഖലയിലാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പിതാവ് സിക്കന്ദര്‍ സിങിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ഭാര്യ ജസ്ബിര്‍ കൗറിന് അവിതബന്ധത്തിലുണ്ടായ കുട്ടിയാണ് കൊല്ലപ്പെട്ട ഹര്‍ജിത് കൗര്‍ എന്നും അതുകൊണ്ടാണ് കൊന്നുകളഞ്ഞതെന്നുമാണ് സിക്കന്ദര്‍ പോലീസിനോട് പറഞ്ഞത്.
കുഞ്ഞ് പിറന്നതിനു പിന്നാലെ അയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജസ്ബിര്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജസ്ബിറുമായി പിരിഞ്ഞതിന് ശേഷം ജസ്ബിറിന്റെ സഹോദരി ജസ്‌വീന്ദറിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു സിക്കന്ദര്‍ താമസിച്ചിരുന്നത്. ഇവര്‍ ഭര്‍ത്താവുമായി അകന്നു താമസിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു രണ്ടുവയസ്സുകാരിയായ ഹര്‍ജിതിനെ താമസിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ജസ്‌വീന്ദര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അവരുടെ രണ്ട് മക്കളെയും സിനിമ കാണാന്‍ അയച്ച ശേഷം കുഞ്ഞിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
എന്നാല്‍, ശനിയാഴ്ചയാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. സിനിമ കഴിഞ്ഞെത്തിയ കുട്ടികള്‍ കുഞ്ഞ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും സിക്കന്ദര്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ദെഹ്‌ലോണ്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും അയാളെ പിടികൂടുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam