കുല്‍ഭൂഷന്റെ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക്

Published : Dec 24, 2017, 10:49 AM ISTUpdated : Oct 05, 2018, 02:24 AM IST
കുല്‍ഭൂഷന്റെ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക്

Synopsis

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക് പോകും. പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഇവരെ അനുഗമിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു. 

ഡിസംബര്‍ 20നാണ് കുല്‍ഭൂഷന്റെ അമ്മയ്‌ക്കും ഭാര്യയ്‌ക്കും പാകിസ്ഥാന്‍ വിസ അനുവദിച്ചത്. ഇന്ത്യന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥനെയും ഒപ്പം അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ നിരസിക്കുകയാണ്. ഇന്ത്യയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയ വ്യക്തിയെ മറ്റുള്ളവരെ പോലെ കാണാനാവില്ലെന്നാണ് പാകിസ്ഥാന്റെ വാദം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ്‍കുമാറിന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി; 'ബസ് നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്, ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം'
താമരശ്ശേരിയിൽ യുവതിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി