മകളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ പിതാവ് വെള്ളം പോലും നല്‍കാതെ മര്‍ദ്ദിച്ചത് മൂന്ന് ദിവസം

Web Desk |  
Published : Mar 22, 2022, 05:41 PM IST
മകളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ പിതാവ് വെള്ളം പോലും നല്‍കാതെ മര്‍ദ്ദിച്ചത് മൂന്ന് ദിവസം

Synopsis

വീട്ടില്‍ ചങ്ങലയ്ക്കിട്ടു ഭക്ഷണം നല്‍കിയില്ല ദിവസങ്ങളോളം തുടര്‍ന്ന പീഡനം ഒടുവില്‍ ഓടി രക്ഷപ്പെട്ട് പെണ്‍കുട്ടി

ലക്നൗ: പ്രണയ ബന്ധം ഉപേക്ഷിക്കാനാവശ്യപ്പെട്ട് പിതാവ് പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട്  മൂന്ന് ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മീര്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ജൂലൈ 13 നാണ് പിതാവ് പെണ്‍കുട്ടിയെ പൂട്ടിയിട്ടത്. എന്നാല്‍ തന്‍റെ പങ്കാളിയുമായെത്തി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍  പരാതി നല്‍കിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. 

പ്രണയം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതിനാല്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചങ്ങല ഉപയോഗിച്ച് വീട്ടിനുള്ളില്‍ മൂന്ന് ദിവസം കെട്ടിയിടുകയായിരുന്നു. വലത് കാലില്‍ കെട്ടിയിട്ടിരുന്ന ചങ്ങല പൊട്ടിച്ച് പെണ്‍കുട്ടി വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടന്‍ പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി തന്‍റെ കുടുംബത്തിനെതിരെ പരാതി നല്‍കി. 

പിതാവ് ചങ്ങലയ്ക്കിട്ട് മര്‍ദ്ദിച്ചതിന് പുറമെ ബന്ധുക്കളും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ദിവസങ്ങളായി വീട്ടില്‍നിന്ന് ഭക്ഷണം നല്‍കാറില്ലെന്നും വെള്ളംപോലും നല്‍കാതെ പട്ടിണിയ്ക്കിടുകയായിരുന്നു. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും കുടുംബം തന്‍റെ പ്രണയ ബന്ധം ഒരിക്കലും അംഗീകരിക്കില്ലെന്നും വെന്നും പെണ്‍കുട്ടി വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേൽണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ