ആംബുലന്‍സ് വിളിക്കാന്‍ പണമില്ല; മകളുടെ മൃതദേഹവുമായി പിതാവ് മോപ്പഡില്‍

Published : Feb 21, 2017, 06:15 AM ISTUpdated : Oct 05, 2018, 02:01 AM IST
ആംബുലന്‍സ് വിളിക്കാന്‍ പണമില്ല; മകളുടെ മൃതദേഹവുമായി പിതാവ് മോപ്പഡില്‍

Synopsis

കര്‍ണാടക: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഭര്‍ത്താവിന്‍റെ ചിത്രം രാജ്യമനസാക്ഷിയുടെ മനസ്സില്‍ നിന്നും മായും മുമ്പേ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മകളുടെ മൃതദേഹം മോപ്പഡില്‍ വഹിക്കാന്‍ വിധിക്കപ്പെട്ട് ഒരു പിതാവ്.  കര്‍ണാടകയിലെ മധുഗിരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിക്‍മംഗ്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വീരപുര ഗ്രാമത്തിലെ തിമ്മപ്പ എന്ന പിതാവിനാണ് ഈ ദുര്‍വിധി.

കൂലിപ്പണിക്കാരായ തിമ്മപ്പയുടെയും ഗൗരമ്മയുടെയും 20 വയസ്സുള്ള  മകള്‍ രത്‌നമ്മയെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിനടുത്ത് ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ 20 കിലോ മീറ്റര്‍ അകലെയുയുള്ള സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കേയാണ് രത്നമ്മ മരിച്ചത്. പുറത്തു നിന്ന് വാഹനം വിളിക്കാന്‍ തിമ്മപ്പയുടെ കയ്യില്‍ പണമില്ലായിരുന്നു. ആംബുലന്‍സിനായി ഡോക്ടറെ സമീപിച്ചെങ്കിലും അദ്ദേഹം കൈമലര്‍ത്തി. മരണശേഷം ആംബുലന്‍സ് തരില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രാജണ്ണ പറയുന്നു. തുടര്‍ന്ന് മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ ശരീരം മോപ്പഡില്‍ ഇരുത്തി വീട്ടിലെത്തിക്കുകയായിരുന്നു തിമ്മപ്പ.

ഒഡീഷയില്‍ മാഞ്ചി എന്ന ആദിവാസി യുവാവായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഭാര്യയുടെ മ‍ൃതദേഹം ചുമന്ന് രാജ്യമനസാക്ഷിയെ പിടിച്ചുലച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ